കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ മുഖം; കിഫ്ബി ഫണ്ടിൽനിന്ന് 4.93 കോടി രൂപ ചെലവിട്ട്‌ രാജ്യാന്തര നിലവാരത്തിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നടന്നു

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം : കിഫ്ബി ഫണ്ടിൽനിന്ന് 4.93 കോടി രൂപ ചെലവിട്ട്‌ രാജ്യാന്തര നിലവാരത്തിൽ പൂർത്തിയാക്കിയ കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ഹൈടെക്ക് ക്ലാസ്‌മുറികൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ, ശുചിമുറികൾ, ഡൈനിങ്‌ ഹാളോടുകൂടിയ അടുക്കള, 50,000 ലിറ്ററിലധികം സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, വിശാലമായ കളിസ്ഥലം എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനിൽ, കെ. ശങ്കരൻ, ജാൻസി ജേക്കബ്, എൻ.എൻ. വിനോദ്, ടി.എൻ. മനോജ്, ടോം കോര, ഷീല സതീഷ്, ജിഷാ ജോഷി, സി.ജി. രഞ്ജിത്ത്, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, സ്‌കൂൾ പ്രിൻസിപ്പൽ എം. ദീപാകുമാരി, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ.ബി. ജയശങ്കർ, ഡി.ഇ.ഒ. എസ്. ശ്രീകുമാർ, എ.ഇ.ഒ. എം.കെ. മോഹൻദാസ്, എച്ച്.എസ്.ഇ. കോ-ഓർഡിനേറ്റർ അനിൽകുമാർ, പി.റ്റി.എ. പ്രസിഡന്റ് റ്റി.വി. ബിനോമോൻ, എം.ജി. ശശിധരൻ, സാംജി, പി.യു. തോമസ്, ബിജു മോൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സുജാത പി. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group