
കാരാപ്പുഴയിൽ നിന്നും കാണാതായ ക്ഷേത്രം ജീവനക്കാരന്റെ മൃതദേഹം കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ കണ്ടെത്തി
കോട്ടയം : കാരാപ്പുഴയിൽ നിന്നും കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം താഴത്തങ്ങാടി അറുപുഴയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. അമ്പലക്കടവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാധാകൃഷ്ണനെ ( 50 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അറുപുഴയിൽ മീനച്ചിലാറിൽ മൃതദേഹം കണ്ടതായി നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് തുടർന്ന് വെസ്റ്റ് പൊലീസും, കോട്ടയം ഫയർ സ്റ്റേഷനിലെ സ്കൂബാ ടീമും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.
സ്കൂബാ ടീം അഡീഷണൽ സ്പെഷ്യൽ ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് ജി നായർ , ഷിജി, ഡിനായൽ, പ്രിയദർശൻ, എന്നിവരടങ്ങുന്ന സംഘം മൃതദേഹം കരയ്ക്കെത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0