കാരണവർ വധക്കേസ്: ‘ഷെറിൻ മന്ത്രി ഗണേഷ് കുമാറിൻ്റെ അടുപ്പക്കാരി’; പുറത്തിറക്കുന്നത് കൊടുത്ത വാക്ക് പാലിക്കാനാകുമെന്ന് സഹ തടവുകാരി

Spread the love

തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ഷെറിൻ്റെ സഹ തടവുകാരി. ഷെറിൻ മന്ത്രി ഗണേഷ് കുമാറിൻ്റെ അടുപ്പക്കാരിയായിരുന്നു എന്നും ഷെറിന് കൊടുത്ത വാക്കുപാലിക്കാനായിരിക്കാം ജയിലിൽ നിന്ന് പുറത്തിറക്കുന്നതെന്നും തളിക്കുളം സ്വദേശി സുനിത പറഞ്ഞു.

ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് മന്ത്രിസഭാ തീരുമാനം ഉണ്ടായത്. ‌ഷെറിനുമായി ജയിൽ ഡിഐജി പ്രദീപിനും വഴിവിട്ട ബന്ധമുണ്ട്. ജയിലിൽ ഷെറിന് സർവ്വസ്വാതന്ത്ര്യം ഉണ്ടായിരുന്നു. പ്രത്യേക വസ്ത്രങ്ങളും ഭക്ഷണവും മേക്കപ്പ് കിറ്റും ഉണ്ടായിരുന്നു. ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് ഉപദേശക സമിതി നൽകിയത്. ഷെറിന്റെ മോചനത്തിനെതിരെ കോടതിയെ സമീപിക്കും. ആറു മാസം മുമ്പ് കണ്ണൂർ ജയിലിൽ വച്ച് വിദേശ തടവുകാരിയ ഷെറിൻ ആക്രമിച്ചിരുന്നു. അത്തരം കേസിൽ ഉൾപ്പെട്ട ഒരാളെയാണ് മോചിപ്പിക്കുന്നത്. ആ അക്രമ സംഭവത്തിലും ഷെറിനോടൊപ്പമായിരുന്നു ജയിലധികാരികൾ.’ ഷെറിൻ്റെ അടിയേറ്റയാളെയാണ് ജയിൽ മാറ്റിയതെന്നും സുനിത പറ‍ഞ്ഞു.