പെൺവാണിഭ സംഘത്തിന് എല്ലാ സഹായവും ചെയ്ത് നൽകിയിരുന്നത് വൈശാഖ് ; പതിവ് ഗുണ്ടാ പിരിവ് കിട്ടാതായതോടെ എല്ലാം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ജീവനെടുത്തു; ശരീരത്തിൽ എഴുപതിലേറെ മുറിവുകൾ : വൈശാഖിന്റെ മരണത്തോടെ പുറത്ത് വരുന്നത് വാണിഭ സംഘത്തിന്റെ ക്രൂരതകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കരമനയിൽ സ്വകാര്യ അപ്പാട്ട്‌മെന്റിലെ ബാൽക്കണിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വലിയശാല സ്വദേശി വൈശാഖിന്റെ മരണമാണ് കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചത്.
ഈ മേഖലയിൽ പെൺവാണിഭ സംഘങ്ങൾ സജീവമായിരുന്നു. ഇവരിൽ നിന്നും ഗുണ്ടാപിരിവ് നടത്തുന്നവരിൽ ഒരാളായിരുന്നു വൈശാഖ്. എന്നാൽ ഇടക്കാലത്ത് പെൺവാണിഭ സംഘങ്ങൾ പണം നൽകാൻ മടികാട്ടുകായിരുന്നു. ഇത് വൈശാഖ് ചെയ്തതാണ് കയ്യാങ്കളിയിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവ് പിരിവ് നൽകാതെ വന്നതോടെ പെൺവാണിഭ സംഘത്തെ കുറിച്ച് പുറത്തു പറയുമെന്നും കച്ചവടം പൂട്ടിക്കുമെന്നും വൈശാഖ് പറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. എഴുപതിലേറെ കുത്തുകൾ വൈശാഖിന്റെ ശരീരത്തിലുണ്ട്.
സ്‌ക്രൂഡ്രൈവർ പോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാത്രി 12ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. സംഭവം നടക്കുന്നതിന്റെ തലേദിവസം വൈശാഖും സുഹൃത്തുക്കളും ചേർന്ന് അപ്പാർട്ടമെന്റിൽ മുറിയെടുത്തിരുന്നു. തുടർന്ന് സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് കരുതുന്നത്.
രാത്രി രണ്ട് യുവതികൾ വൈശാഖിന്റെ അപ്പാർട്ട്‌മെന്റിലേക്ക് പോയെന്ന് സമീപവാസികൾ പൊലീസിനോട് വ്യക്തമാക്കി. സംഭവത്തിൽ രണ്ട് യുവതികളടക്കം അഞ്ചുപേർ പൊലീസിൽ കീഴടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധം കൊണ്ട് നെഞ്ചിലും വയറ്റിലുമെല്ലാം മുറിവേൽപ്പിച്ച ശേഷം ബാൽക്കണിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ നവീൻ സരേഷ്, ശിവപ്രസാദ്, സുജിത്ത്, ഷീബ, കവിത എന്നിവരാണ് പിടിയിലായത്. യുവതികളിലൊരാൾ ബംഗളൂരു സ്വദേശിനിയെന്നാണ് വിവരം.