കരമനയിൽ 14കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആർസി ഉടമയായ അമ്മയ്‌ക്കെതിരെ കേസ്

Spread the love

തിരുവനന്തപുരം: കരമനയിൽ 14കാരൻ ഓടിച്ച കാർ മുപ്പതടി താഴ്ചയില്‍ വീണ സംഭവത്തില്‍ ആർസി ഉടമയായ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്.

video
play-sharp-fill

കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ നിന്നും 14കാരനും സുഹൃത്തും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാത്രിയില്‍ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാർത്ഥി. വീട്ടുകാരെ പൂട്ടിയിട്ടാണ് ഈ കുട്ടി കാറുമായി ഇറങ്ങിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

പാപ്പനംകോട് ഭാഗത്തുനിന്നും കരമന ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടവളവ്. ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതിന് പുറമേ വളവിലുള്ള റോഡിലെ വൈദ്യുതുണിലിടിച്ച്‌ ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റ സംഭവങ്ങളും സ്ഥിരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് ബലമുള്ള ഇരുമ്പ് കൈവരികള്‍ സ്ഥാപിക്കണം. പാലത്തിലേക്ക് വഴിതിരിച്ചുവിടുന്ന സൂചന നല്‍കുന്ന മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിക്കണം എന്നീ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.