പ്രളയ രഹിത കോട്ടയം ആദ്യ ചുവട് :  കുമ്മനം കാഞ്ഞിക്കുന്നത്ത് മുട്ടുപൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നു

പ്രളയ രഹിത കോട്ടയം ആദ്യ ചുവട് :  കുമ്മനം കാഞ്ഞിക്കുന്നത്ത് മുട്ടുപൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: 43 ലക്ഷം രൂപ മുടക്കി ജലസേചന വകുപ്പാണ് കാഞ്ഞിക്കുന്നത്ത് പാലവും കൽക്കെട്ടും  പണിയുന്നത് സാധാരണ രീതിയിലല്ല. എന്നാൽ കുമ്മനം കാഞ്ഞിക്കുന്നത്ത് പാലം ജലസേചന വകുപ്പ് നിർമിക്കുന്നത് വഴി ഉപയോഗിക്കാൻ മാത്രമല്ല ഇവിടുത്തെ  ജലമൊഴുക്ക് സുഗമമാക്കുവാനാണ്.

മീനച്ചിലാറ്റിൽ തുടങ്ങി കുമ്മനംകരയുടെ നടുവിലൂടെ മീനച്ചിലാറ്റിൽ തന്നെ അവസാനിക്കുന്ന രണ്ട് കിലോമീറ്റർ നീളമുള്ള വെടിപ്പുരക്കൽ – ആശാൻ പാലം തോട് രണ്ട് വർഷം മുമ്പ് മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മ സംഭാവന ശേഖരിച്ച് തെളിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോടിനു കുറുകെ പാലത്തിനു പകരം ബണ്ട് നിർമിച്ച് പൊതുവഴിയുണ്ടാക്കി വാഹനഗതാഗതം സാധ്യമാക്കി. തോട് തെളിച്ചപ്പോൾ മുട്ട് പൊളിക്കണമെന്ന വിഷയം ശ്രദ്ധയിൽ വന്നു തൊട്ടടുത്ത് ഒരു സ്വകാര്യ വ്യക്തിതന്റെ വീട്ടിലേക്ക് മറ്റൊരു മുട്ടും സ്ഥാപിച്ച് റോഡ് അടച്ചിരുന്നു.. മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയോട് സഹകരിച്ചു കൊണ്ട് അദ്ദേഹം ബണ്ട് പൊളിച്ച് ജലസേചന വകുപ്പിന്റെ അനുമതിയോടെ തന്റെ ചിലവിൽ അവിടെ പാലം നിർമിച്ച് മാതൃക കാട്ടി.

അതിന്റെ തുടർച്ചയായാണ് കുമ്മനം കാഞ്ഞിക്കുന്നത്തു പാലം നിർമാണത്തിനായി പണം കേരള സർക്കാർ ജലവിഭവ വകുപ്പ് മുഖാന്തിരം അനുവദിച്ചത്. ഹരിത കേരള മിഷൻ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്റെ സാധൂകരണമായാണ് ഇതിനെ കാണേണ്ടത്.

ജനുവരി 10 വെള്ളിയാഴ്ച 5 മണിക്ക് സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും.തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ അദ്ധ്യക്ഷത വഹിക്കും. ചെറുകിട ജലസേചന വകുപ്പ് എക്സി.എൻഞ്ചീനയർ കെ.കെ അൻസാർ റിപ്പോർട്ടവതരിപ്പിക്കും. ഇതിന്റെ തുടർച്ചയായി കുമ്മനം അകത്തുപാടം പാടശേഖരത്തിൽ തരിശുനില കൃഷിക്ക് ആവശ്യമായ വെള്ളം എത്തും.