
തിരുവനന്തപുരം: പാകിസ്ഥാനിലെ കരാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാളെ പുലർച്ചെ കൊച്ചിയിലെത്തും. പാലക്കാട് കൊടുമ്പ് സ്വദേശിയായ കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസുകാരി മകൾ സ്മൃതി മേനോൻ എന്നിവരാണ് മടങ്ങുന്നത്.
അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോകുന്നതിനിടെ സുരക്ഷാ പ്രശ്നത്തെ തുടർന്ന് എയർ അറേബ്യ വിമാനം കരാച്ചിയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ഇവർ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കുവൈറ്റിലെ ലോക കേരളസഭ അംഗത്തിന്റെ ഇടപെടലിനെ തുടർന്ന് നോർക റൂട്ട്സും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കാര്യത്തിൽ ഇടപെട്ടു. ഇന്ന് കരാച്ചിയിൽ നിന്ന് കൊളംബോവിലേക്കും അവിടെ നിന്ന് ഡൽഹി വഴി നാളെ പുലർച്ചെ കൊച്ചിയിലേക്കുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


