അന്താരാഷ്ട്ര കപ്പൽ യാത്ര അടിപൊളിയാക്കാം: അയ്യായിരം രൂപയില്‍ താഴെ മാത്രം: ഇനി മുതല്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസവും കപ്പൽ യാത്ര: താൽപര്യമുണ്ടെങ്കിൽ ഇതാ യാത്ര ഇങ്ങനെ
ചെന്നൈ: തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയിലേക്ക് ഇനി ആഴ്ച്ചയില്‍ അഞ്ചു ദിവസം കപ്പല്‍ സർവീസ്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്ക് ആഴ്ച്ചയില്‍ അഞ്ചു ദിവസം കപ്പല്‍ സർവീസ് നടത്താൻ തീരുമാനമായത്.
ഞായർ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും കപ്പല്‍ സർവീസ്. ഇൻഡ്ശ്രീ ഫെറിയാണ് സർവീസ് നടത്തുന്നത്.
ഈ വർഷം ഓഗസ്റ്റ് 16-നാണ് കപ്പല്‍സർവീസ് പുനരാരംഭിച്ചത്. മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനുശേഷമായിരുന്നു ഇത്.
തുടക്കത്തില്‍ യാത്രക്കാർ കുറവായതുകാരണം സർവീസ് ആഴ്ചയില്‍ മൂന്നുദിവസമാക്കി കുറച്ചു. സെപ്റ്റംബർ 21 മുതല്‍ നാലുദിവസമാക്കി.യാത്രക്കാരുടെ എണ്ണം വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് അഞ്ചുദിവസമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പല്‍ ഉച്ചയ്ക്ക് 12-ന് കാങ്കേശൻതുറയിലെത്തും. അതേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കാങ്കേശൻതുറയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് നാഗപട്ടണത്ത് തിരിച്ചെത്തും.
സർവീസ് നടത്തുന്ന ഇൻഡ്ശ്രീ ഫെറി സർവീസിന്റെ വെബ്സൈറ്റ് (https://sailindsri.com) വഴി ടിക്കറ്റ് ബുക്കുചെയ്യാം. നാഗപട്ടണത്തുനിന്ന് കാങ്കേശൻതുറയിലേക്ക് സാധാരണക്ലാസില്‍ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരിച്ചുള്ള നിരക്ക് 4613 രൂപയാണ്.