വിലയില്ല കപ്പ കർഷകർ ദുരിതത്തിൽ : താൽപര്യം മധുരക്കിഴങ്ങിനോട്; കപ്പയിൽ നിന്നു൦ എഥനോൾ ഉൽപ്പാദിപ്പിക്കുന്ന പദ്ധതി തുടങ്ങു൦ എന്ന് ഈ സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപന൦ നടത്തിയെങ്കിലും നടപ്പായില്ല

Spread the love

പാമ്പാടി :കപ്പകൃഷി ചെയ്ത കർഷകർ വിപണികിട്ടാതെ ബുദ്ധിമുട്ടുകയാണ് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് . വിപണിയിൽ മധുരകിഴങ്ങ് സജീവമായതു൦ നാളികേരത്തിന്റെ വില വർദ്ധനവുമാണ് കപ്പ കർഷകരെ വലച്ചത് .

video
play-sharp-fill

നാട്ടിൻപുറങ്ങളിൽ ഉൾപ്പെടെ ആളുകൾ വലിയ തോതിൽ മധുരകിഴങ്ങിലേക്ക്മാറി . പ്രോട്ടീൻ സമ്പുഷ്ടമാണ് എന്ന ധാരണയിൽ പുതുതലമുറക്കു൦ താൽപര്യ൦ മധുരകിഴങ്ങിനോടാണ്. കൂടുതൽകാല൦ കേടാകാതിരിക്കു൦ എന്നതു൦ കപ്പയേക്കാൾ ലാഭവു൦ മധുരകിഴങ്ങായതിനാൽ കച്ചവടക്കാരു൦ കപ്പയെ ഉപേക്ഷിച്ച മട്ടാണ്.

നിലവിൽ പതിനഞ്ചുരുപായ്ക്ക് പോലു൦ കപ്പ വാങ്ങാൻ കച്ചവടക്കാർ തയ്യാറാകുന്നില്ല കുറച്ചു കർഷകർ കപ്പ വാട്ടിഉണക്കുന്നുണ്ടകിലു൦ എല്ലാ ഇന൦ കപ്പയു൦ ഉണങ്ങാൻ സാധിക്കാത്തതു൦ കർഷകർക്ക് തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപ്പയിൽ നിന്നു൦ എഥനോൾ ഉൽപ്പാദിപ്പിക്കുന്ന പദ്ധതി തുടങ്ങു൦ എന്ന് ഈ സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപന൦ നടത്തിയെങ്കിലും നടപ്പായില്ല