
കോട്ടയം:ചങ്ങനാശ്ശേരി വില്ലേജ് പെരുന്ന കിഴക്ക് കരയിൽ എസ്.എച്ച് സ്കൂളിന് സമീപം പാലത്തുങ്കൽ വീട്ടിൽ സാവിയോ സെബാസ്റ്റ്യൻ (25) നെ കാപ്പ ചുമത്തി തടവിലാക്കി. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ വകുപ്പ് പ്രകാരം ജയിലിലടച്ചത്.