
കപ്പടിച്ച് കോഴിക്കോട്; അവശേഷിക്കുന്നത് ഒരു മത്സരം മാത്രം; തൊട്ടു പിന്നാലെ കണ്ണൂരും പാലക്കാടും
സ്വന്തം ലേഖകൻ
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് സ്വർണ്ണക്കപ്പ്.
ഒരു മത്സരം മാത്രം അവശേഷിക്കെ 938 പോയിൻ്റുമായാണ് ആതിഥേയർ കപ്പ് ഉറപ്പിച്ചത്.
തൊട്ടടുത്തുള്ള കണ്ണൂരിനേക്കാൾ 20 പോയിൻ്റ് മുന്നിലാണ് കോഴിക്കോട്.കണ്ണൂർ 918 പോയിൻ്റുമായി രണ്ടാമതാണ്.
916 പോയിൻ്റുമായി നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
തൃശ്ശൂര്‍ 910 പോയിന്‍റുമായി നാലാമതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ദിവസം നീണ്ട കലാമേളയ്ക്ക് ഇന്ന് കൊടിയിറക്കം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് 11 ഇനങ്ങളാണ് മാറ്റുരയ്ക്കുന്നത്.
Third Eye News Live
0
Tags :