കാപ്പ നിയമം ലംഘിച്ചു;  സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി, കഞ്ചാവ് തുടങ്ങി നിരവധി കേസുകളിൽ പ്രതി; കോട്ടയം വാകത്താനം സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം മണികണ്ഠപുരം ഭാഗത്ത് ചിറപ്പുപറമ്പിൽ വീട്ടിൽ അജയ് ഷാജി (25) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

വാകത്താനം സ്റ്റേഷനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാള്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്‍പതു മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശ്ശേരി ഡി.വൈ.എസ്പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാൽ ഇയാൾ ഇത് ലംഘിച്ചു കൊണ്ട് ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.