
കാപ്പ നിയം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ച കേസിൽ അറസ്റ്റിലായ ഏറ്റുമാനൂർ സ്വദേശിയെ കോടതി റിമാൻഡ് ചെയ്ത് ജയിലിൽ അയച്ചു
ഏറ്റുമാനൂർ: കാപ്പ നിയം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ കല്ലുവെട്ടുകുഴിയിൽ വിട്ടിൽ ജസ്റ്റിൻ കെ സണ്ണി ( 30 )യെ കാപ്പ നിയമത്തിൽ എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
ഇയാളെ ഏപ്രിൽ 14ന് വൈകുന്നേരം ഏറ്റുമാനൂർ ഭാഗത്തുവച്ച് കണ്ടതിനെ തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Third Eye News Live
0