
കോട്ടയം: നല്ല നാടൻ കപ്പ പുഴുക്കും ഒരു ഗ്ലാസ് കട്ടനും കിട്ടിയാല്‍ വൈകുന്നേരം കുശാലായി അല്ലെ. എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ കപ്പ പുഴുക്ക്.
ആവശ്യമായ ചേരുവകള്‍
കപ്പ-1 കിലോ
തേങ്ങ-ഒന്ന്
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
പച്ചമുളക്-2 എണ്ണം
ചെറിയ ഉള്ളി-3 എണ്ണം
വെളുത്തുള്ളി-മൂന്നു അല്ലി
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കപ്പ ചെറുതായി കൊത്തി അരിഞ്ഞു വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കുക. വെന്തതിനു ശേഷം പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക. തേങ്ങ ചിരകിയതില്‍ ജീരകം, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി അരച്ചെടുത്ത് കപ്പയില്‍ ചേര്‍ത്ത് ആവി വരുമ്പോള്‍ വേപ്പിലയും എണ്ണയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.