കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുറവിലങ്ങാട് സ്വദേശി അമൽ മധു (24) വിനെ കാപ്പ നിയമം ലംഘിച്ചതിന് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് സ്റ്റേഷനിലും, കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിലുമായി അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

video
play-sharp-fill

 

ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും പ്രതിയെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ പ്രതി ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിള്‍ പി.ജെ, എസ്.ഐ മാരായ സുമിത ,ജൈസണ്‍ സി.പി. ഓ മാരായ ഷിജാസ്, എ.കെ പ്രവീണ്‍ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group