നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് പുറത്താക്കി

Spread the love

 

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി പ്രദീപ് (29), കോട്ടയം അയ്‌മനം സ്വദേശി രാജീവ് ബൈജു (25) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പ നിയമപ്രകാരം നാടുകടത്തിയത്.

 

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ റിപ്പോർട്ടിൻ്റെ നടപടി. ഇരുവരേയും ആറു മാസത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.

 

പ്രദീപിൻ ഗാന്ധിനഗർ, അയർക്കുന്നം,കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകൾ, രാജീവ് ബൈജുവിൻ ഗാന്ധിനഗർ, ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം വെസ്റ്റ്, പാലാ സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group