വൈകീട്ട് ഒരു ഗ്ലാസ് കട്ടനും നല്ല കാന്താരികപ്പയും ഉള്ളിചമ്മന്തിയും ആയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: വൈകീട്ട് അല്പം സ്പെഷ്യലായി ഒരു ഐറ്റം ഉണ്ടാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന കാന്താരി കപ്പയും നല്ല ഉള്ളി ചമ്മന്തിയും.

റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപ്പ
വറ്റല്‍ മുളക്
വെളുത്തുള്ളി
ചെറിയ ഉള്ളി
മഞ്ഞള്‍ പൊടി
വെളിച്ചെണ്ണ
പച്ചമുളക്
കാന്താരി മുളക്
പുളി
ഇഞ്ചി
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ആവശ്യത്തിന് കപ്പ എടുത്ത് വെള്ളം ഒഴിച്ച്‌ വേവിക്കുക . കാന്താരി രണ്ടായി പിളര്‍ന്ന് വെള്ളത്തിലേക്കിടുക. ഉപ്പ് ആവശ്യത്തിന് വെള്ളത്തിലേക്ക് ഇട്ട ശേഷം നന്നായി വേവിക്കുക. വെന്തതിന് ശേഷം അതിലെ വെള്ളം കളയുക.

അടുത്തതായി ഒരു പാത്രം എടുക്കുക അതിലേക്ക് അല്‍പ്പം എണ്ണ ഒഴിച്ച്‌ കടുക്, കറിവേപ്പില, വറ്റല്‍ മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് എന്നിവ ഇടുക. അല്‍പ്പം മഞ്ഞള്‍ പൊടി കൂടി എണ്ണയിലേക്ക് ഇടുക. വെള്ളം ഈര്‍പ്പം മാറിയ കപ്പ ഇതിലേക്ക് ഇട്ട് നന്നായി ഇളക്കുക. കുറച്ച്‌ എണ്ണ കപ്പയ്ക്ക് മുകളിലേക്ക് ഒഴിക്കുക. തീ നന്നായി കുറച്ച്‌ അടപ്പ് മൂടി വച്ച്‌ കപ്പ വേവിക്കുക.

ഉള്ളി ചമ്മന്തി തയ്യാറാക്കുന്ന വിധം

ആവശ്യാനുസരണം ചെറിയ ഉള്ളി എടുക്കുക. അതിലേക്ക് അല്‍പ്പം പുളി, പച്ചമുളക്, ഉപ്പ് ഇട്ട് നന്നായി ഇടിക്കുക. ഇതിലേക്ക് കുറച്ച്‌ എണ്ണ ഒഴിച്ചാല്‍ ചമ്മന്തി തയ്യാർ.