കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്തിയതിന് ശേഷം ഒളിവിൽപ്പോയ അച്ഛൻ പിടിയിൽ

Spread the love

പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ കാപ്പാ കേസ് പ്രതിയായ മകനെ വെട്ടി കൊലപ്പെടുത്തിയ പിതാവ് പിടിയിൽ.കൊടുന്തിരപ്പുള്ളി സ്വദേശി സിജിലിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛന്‍ ശിവന്‍ ആണ് പിടിയിലായിരിക്കുന്നത്. അണ്ടലംക്കാട് സ്വദേശി ശിവനെ പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് പിടികൂടിയത്.

video
play-sharp-fill

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സിജിലിനെതിരെ പൊലീസ് കാപ്പാ ചട്ടം ചുമത്തിയിരുന്നു. കൊടുന്തിരപ്പുള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജില്‍ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്.

8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.സംഘര്‍ഷത്തിനൊടുവില്‍ അച്ഛന്‍ സിജിലിനെ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ശിവന്‍ ഒളിവിൽപ്പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group