
മേപ്പാടി: സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തൃക്കൈപ്പറ്റ നെല്ലിമാളം കുന്നത്ത് വീട്ടിൽ സി. ഉണ്ണികൃഷ്ണനെ(31)യാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. സൈബർ കുറ്റകൃത്യങ്ങൾക്ക് പുറമെ മീനങ്ങാടി, മേപ്പാടി എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് പ്രകാരമാണ് ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് ഇയാളെ നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
മറ്റൊരു സംഭവത്തിൽ ആലപ്പുഴയിൽ വീട്ടുമുറ്റത്ത് നിന്ന് പുത്തൻ ബൈക്ക് അടിച്ചുമാറ്റിയ 25കാരനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. ആര്യാട് തെക്ക് കളരിക്കൽവെളി വീട്ടിൽ അശ്വിൻ ഒരാഴ്ച മുൻപ് വാങ്ങിയ ബൈക്കാണ് കഴഞ്ഞ ദിവസം വീട്ടിൽ നിന്ന് മോഷണം പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നൽകിയ പരാതിയിൽ കേസെടുക്കുകയും സ്ഥലത്തെ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഉടൻ തിരിച്ചറിയുകയായിരുന്നു.