മണർകാട് സ്വദേശിയായ 37കാരനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി ; നാടുകടത്തിയത് ഒന്‍പത് മാസത്തേക്ക് ; നടപടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മണർകാട് പൂവത്തുംമൂട് ഭാഗത്ത് നാരകപ്പള്ളി കരോട്ട് വീട്ടിൽ സജിത്ത് കൃഷ്ണൻ (37 എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കോട്ടയം വെസ്റ്റ്, അയർക്കുന്നം,ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.