video
play-sharp-fill

കോട്ടയം വൈക്കത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരിൽ ഒരാളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിനും മറ്റൊരാളെ നാടുകടത്താനും ഉത്തരവായി

കോട്ടയം വൈക്കത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരിൽ ഒരാളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിനും മറ്റൊരാളെ നാടുകടത്താനും ഉത്തരവായി

Spread the love

വൈക്കം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരിൽ ഒരാളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിനും മറ്റേയാളെ നാടുകടത്താനും ഉത്തരവായി.

മുത്തേടത്തുകാവ് ഭാഗത്ത്‌ പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ (31)നെ കാപ്പ നിയമം 15(2) പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തി. ഇയാൾ വൈക്കം പോലീസ് സ്റ്റേഷനിൽ 7ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മാടപ്പള്ളി വില്ലേജ് മാമ്മൂട് വലിയപറമ്പിൽ വീട്ടിൽ സുരേന്ദ്രൻ മകൻ രാഹുൽ സുരേന്ദ്രൻ (30)നെയാണ് 6 മാസത്തേക്ക് കരുതൽ തടങ്കലിന് ഉത്തരവായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് തൃക്കൊടിത്താനം, കറുകച്ചാൽ സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളുണ്ട്.