video
play-sharp-fill
പുതുവത്സരാശംസകൾ പറഞ്ഞില്ല: യുവാവിനെ 24 തവണ കുത്തി പരിക്കേൽപ്പിച്ച് കാപ്പ കേസിലെ പ്രതി

പുതുവത്സരാശംസകൾ പറഞ്ഞില്ല: യുവാവിനെ 24 തവണ കുത്തി പരിക്കേൽപ്പിച്ച് കാപ്പ കേസിലെ പ്രതി

 

തൃശ്ശൂർ: പുതുവത്സരാശംസകൾ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് കാപ്പാ കേസിലെ പ്രതി. തൃശൂർ മുള്ളൂർക്കരയിൽ ആറ്റൂർ സ്വദേശി സുഹൈബ് (22) നാണ് കുത്തേറ്റത്. ഇരുപത്തിനാലു തവണയാണ് കഞ്ചാവ് കേസിലെ പ്രതി ഷാഫി യുവാവിനെ കുത്തിയത്. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമിക്കാൻ കാരണം. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

അർധരാത്രി സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും സുഹൃത്തുക്കളും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് പുതുവത്സര ആശംസകൾ പറഞ്ഞു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്.