കഞ്ഞിയും കപ്പയും വേണ്ട: പൊറോട്ടയും ബീഫും മതി; പൊലീസ് സ്റ്റേഷനിൽ വാശിപിടിച്ച് പ്രതികൾ; ആർ.സി ബുക്ക് തിരുത്തി പ്രതികൾ ഒരു വണ്ടി രണ്ടിടത്ത് പണയം വച്ചു; നെടുങ്കണ്ടം ഉരുട്ടിക്കൊലകഴിഞ്ഞ ശേഷം പ്രതികൾ തന്നെ സ്റ്റേഷനിൽ രാജാവ്..!

കഞ്ഞിയും കപ്പയും വേണ്ട: പൊറോട്ടയും ബീഫും മതി; പൊലീസ് സ്റ്റേഷനിൽ വാശിപിടിച്ച് പ്രതികൾ; ആർ.സി ബുക്ക് തിരുത്തി പ്രതികൾ ഒരു വണ്ടി രണ്ടിടത്ത് പണയം വച്ചു; നെടുങ്കണ്ടം ഉരുട്ടിക്കൊലകഴിഞ്ഞ ശേഷം പ്രതികൾ തന്നെ സ്റ്റേഷനിൽ രാജാവ്..!

സ്വന്തം ലേഖകൻ

കോട്ടയം: വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പൊലീസ് പിടിയിൽ കഴിയുന്ന പ്രതികൾ നടത്തിയത് ആഡംബര ജീവിതം. എ.ആർ ക്യാമ്പിൽ നിന്നും എത്തിച്ച കഞ്ഞിയും കപ്പയും കഴിക്കില്ലെന്ന് വാശിപിടിച്ച പ്രതികൾക്ക് ഒടുവിൽ പൊലീസ് പൊറോട്ടയും ബീഫും വാങ്ങി നൽകി. നെടുങ്കണ്ടം ഉരുട്ടിക്കൊലയുടെ പശ്ചാത്തലത്തിൽ റിസ്‌കെടുകകാൻ സാധിക്കാത്തതിനാലാണ് പ്രതികൾ ആവശ്യപ്പെട്ടത് തന്നെ വാങ്ങി നൽകാൻ പൊലീസ് നിർബന്ധിതരായത്.
വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ വീട്ടിൽ അരുൺ കെ.എസ് (26) , പനച്ചിക്കാട് പൂവന്തുരുത്ത് കരയിൽ പവർ ഹൌസ് മാങ്ങാപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ വർഗ്ഗീസ് (27) , മലപ്പുറം മേലാറ്റൂർ പള്ളിപ്പടി ഭാഗത്ത് ചാലിയത്തോടിക വീട്ടിൽ അബ്ദുള്ള മകൻ അഹമ്മദ് ഇർ്ഫാനൂൽ ഫാരിസ് (ഇർഫാൻ-23) തൃശൂർ കൂർക്കഞ്ചേരി കൊട്ടക്കത്തിൽ വീട്ടിൽ ദിലീപ് (21)എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടപ്പോഴാണ് പൊറോട്ടയും ബീഫും വേണമെന്ന് ഇവർ വാശിപിടിച്ചത്. വിൻസർ കാസിൽ ഹോട്ടലിൽ നിന്നുള്ള പൊറോട്ടയും ബീഫും വേണമെന്നായിരുന്നു ഇവരുടെ വാശി. ഒടുവിൽ കഞ്ഞിക്കുഴിയിലെ തട്ടുകടയിൽ നിന്നും ഇത് വാങ്ങി നൽകി പൊലീസ് തടിതപ്പി.
വാടകയ്ക്ക് എടുത്ത വാഹനത്തിന്റെ ആർ.സി രേഖകൾ വ്യാജമായി ഉണ്ടാക്കി പ്രതികൾ രണ്ടു വാഹനമാണ് പണയം വച്ചത്. ഒരു വാഹനം തന്നെ കൊല്ലത്തും തൃശൂരിലുമായി ആർ.സി ബുക്ക് തിരുത്തിയാണ് പ്രതികൾ പണയം വച്ചത്. ്.
ഏറ്റവും കൂടുതൽ വാഹനങ്ങൾ പ്രതികൾ തട്ടിയെടുത്തത് കോട്ടയം ജില്ലയിൽ നിന്നാണ്. പ്രവാസികൾക്ക് വാടകയ്ക്ക് നൽകാനെന്ന പേരിലാണ് പ്രതികൾ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നത്. പതിനഞ്ച് ദിവസത്തേയ്ക്കാണ് വാഹനങ്ങൾ വാങ്ങുന്നത്. ഇന്നോവ, സ്വിഫ്റ്റ്, ക്വാളിസ് എന്നിവ അടക്കമുള്ള ആഡംബര വാഹനങ്ങളാണ് പ്രതികൾ വാടകയ്ക്ക് എടുക്കുന്നതിൽ ഏറെയും. പിടിയിലായ പ്രതികളിൽ കോട്ടയം സ്വദേശികളായ അരുണും, ജസ്റ്റിനുമാണ് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നത്. ഇവരുടെ കയ്യിൽ നിന്നും വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് പകരം പണം നൽകുന്നവരാണ് ഇർഫാനും, ദിലീപും. ജില്ലയിൽ ഇതുവരെ നൂറിലേറെ വാഹനങ്ങൾ ഇത്തരത്തിൽ പ്രതികൾ വാടകയ്ക്ക് എടുത്ത് പണയം വയ്ക്കുകയും, വിവിധ ആളുകൾക്ക് മറിച്ച് റെന്റിന് നൽകുകയും ചെയ്തതായി പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. യാതൊരു രേഖകളുമില്ലാതെ, മറ്റൊരാളുടെ വാഹനം പണയം എടുത്തതിനാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.