നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തി: ആറ് മാസത്തേയ്ക്ക് ജില്ലയിൽ പ്രവേശനമില്ല

Spread the love

 

കോട്ടയം: എരുമേലി ചേനപ്പാടി സ്വദേശി സത്യൻ (24) നെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു  മാസത്തേക്ക് നാടുകടത്തി. ഇയാളുടെ പേരിൽ കാഞ്ഞിരപ്പള്ളി എരുമേലി സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, സ്ത്രീകളോട് അപമാര്യാദയായി പെരുമാറൽ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

video
play-sharp-fill

 

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.