കോട്ടയത്തെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട മണിമല വെള്ളാവൂർ സ്വദേശി രമേശ് കുമാറിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കരുതൽ തടങ്കലിലാക്കി. വെള്ളാവൂർ പള്ളത്തുപാറ രമേശ് കുമാറിനെയാണ് കരുതൽ തടങ്കലിലാക്കിയത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്.

കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. മണിമല, കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചു കയറി വസ്തുവകകൾ നശിപ്പിച്ചതിനും കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങളും ഇയാൾക്കെതിരെയുണ്ട്. കൂടാതെ സ്ത്രീപീഡന കേസ്സുകളും ഇയാൾക്കെതിരെയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടറാണ് കാപ്പ ചുമത്തി ഉത്തരവ് പുറത്തിറക്കിയത്. ഇതേ തുടർന്നു രമേശ് കുമാറിനെ മണിമല പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.