
ബ്രസീലിൽ നിന്നും കേരളത്തിലേക്ക് കുടിയേറി കേരളക്കരയുടെ പ്രിയ ഭക്ഷണമായി മാറിയ ഒന്നാണ് കപ്പ.
കേരളത്തിൽ തന്നെ ഇതിന് പല പേരുകളാണ്. തെക്കൻ കേരളത്തിൽ ഇതിനെ കപ്പ എന്നും, വടക്കൻ കേരളത്തിൽ പൂള എന്നും ഇനി മധ്യകേരളത്തിൽ കൊള്ളി എന്നും അറിയപ്പെടുന്നു. കപ്പയും ചിക്കനും, കപ്പയും മീനും അല്ലെങ്കിൽ കപ്പയും ബീഫും ഇതിൻ്റെ കോമ്പിനേഷൻ ഒന്ന് വേറെ തന്നെയാണ്.
രുചിയിൽ മാത്രമല്ല പോഷക ഗുണങ്ങളിലും മുൻപന്തിയിലാണ് കപ്പ. ഇതില്‍ ധാരാളം കാർബോഹൈഡ്രേറ്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമുള്ള ഊര്‍ജ്ജം ലഭ്യമാക്കാന്‍ സഹായിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ നാരുകള്‍, വിറ്റാമിന്‍ സി, വിവിധ ധാതുക്കള്‍ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൂടാതെ ഗ്ലൂറ്റന്‍ രഹിതവും, പ്രമേഹമുള്ളവര്‍ക്കും കഴിക്കാന്‍ അനുയോജ്യവുമാണ്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍, മരച്ചീനി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
മരച്ചീനിയിലെ നാരുകള്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു
മരച്ചീനിയിലെ നാരുകളും പ്രതിരോധശേഷിയുള്ള അന്നജവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്നു
മരച്ചീനിയില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.
ഗ്ലൂറ്റന്‍ രഹിതമാണ്
മരച്ചീനിയില്‍ ഗ്ലൂറ്റന്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍, ഗ്ലൂറ്റന്‍ അലര്‍ജിയുള്ളവര്‍ക്കും കഴിക്കാന്‍ അനുയോജ്യമാണ്.