play-sharp-fill
തീരദേശപരിപാലനനിയമം ലംഘിച്ചും സർക്കാർസ്ഥലം കൈയേറിയും നിര്‍മ്മാണം; ആലപ്പുഴ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ആരംഭിച്ചു

തീരദേശപരിപാലനനിയമം ലംഘിച്ചും സർക്കാർസ്ഥലം കൈയേറിയും നിര്‍മ്മാണം; ആലപ്പുഴ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ആരംഭിച്ചു

ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ആരംഭിച്ചു. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ.

2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജയടക്കമുള്ള അധികൃതർ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച് സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരുന്നു.

കൊവിഡും പാണാവള്ളി പഞ്ചായത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും മൂലം പൊളിക്കൽ നീണ്ടുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തൂറ്റ് ഗ്രൂപ്പിന്റേതാണ് ഈ കെട്ടിടം. അവർ തന്നെയാകും കെട്ടിടം പൊളിക്കുക. പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തിൽ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോർട്ട് പണി കഴിപ്പിച്ചത്. റിസോർട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രിം കോടതി വിധി. 54 വില്ലകൾ അടക്കം 72 കെട്ടിടങ്ങളുണ്ട്. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിനു പട്ടയമുള്ളതിന്റെ ബാക്കിവരുന്ന 2.93 ഹെക്ടർ സ്ഥലമാണു സർക്കാർ ഏറ്റെടുത്തത്.

കെട്ടിടം പൊളിക്കാനുള്ള കർമപദ്ധതി റിസോർട്ട് അധികൃതർ രണ്ടുദിവസത്തിനുള്ളിൽ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കും. ഇതു ജില്ലാഭരണകൂടവും പഞ്ചായത്തും അംഗീകരിച്ചശേഷം റിസോർട്ട് നടത്തിപ്പുകാർതന്നെയാകും കെട്ടിടംപൊളിക്കുക. 35,900 ചതുരശ്രയടിയിൽ 54 വില്ലകളാണ് ഇവിടെയുള്ളത്. നീന്തൽക്കുളങ്ങളുമുണ്ട്. 2007-ൽ നിർമ്മാണം തുടങ്ങി 2012-ലാണു പൂർത്തിയാക്കിയത്. പരിസ്ഥിതിപ്രശ്‌നങ്ങൾ ഉണ്ടാകാത്തവിധം അവശിഷ്ടങ്ങൾ നീക്കാനാണുനിർദ്ദേശം.

മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകൾക്ക് 40 അടി വരെ താഴ്ചയും. കെട്ടിടം പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കായലിൽ വീഴരുത് എന്ന കർശന നിർദേശവും കോടതി നൽകിയിട്ടുണ്ട്. പാണാവള്ളി പഞ്ചായത്തിൽപെടുന്ന നെടിയതുരുത്തിൽ 24 ഏക്കറിലാണ് സപ്തനക്ഷത്ര സൗകര്യങ്ങളോടെ റിസോർട്ട് പണിതത്. ഇത് പൊളിച്ച് ദ്വീപ് പൂർവസ്ഥിതിയിലാക്കാനാണ് ജനുവരി 10ന് സുപ്രീംകോടതി വിധി ഉണ്ടായത്.