
സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: പിന്നിട്ട കാലത്തിന്റെ ഓർമകൾ തുടികൊട്ടുന്ന എങ്കക്കാട്ടെ ‘ഓർമ’യിൽനിന്ന് കെ.പി.എ.സി. ലളിത എറണാകുളത്തേക്ക് യാത്രയായി. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലേക്ക് അവരെ കൊണ്ടുപോയത്.
എറണാകുളത്തെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കെ.പി.എ.സി. ലളിതയെ കൊണ്ടുവന്നത്.ദിവസങ്ങൾക്കുള്ളിൽ അവശയായി,സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി.
മകൻ സിദ്ധാർഥും ഭാര്യ സുജിനയും മുംബൈയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സാരഥി സുനിലും ഈ ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാത്രി ആംബുലൻസിൽ ‘ഓർമ’യിൽനിന്ന് പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ മഹാനടി.