കോട്ടയം സംക്രാന്തിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി; മീൻ വലയിൽ കുടുങ്ങിയത് ഏഴടിയോളം നീളമുള്ള പാമ്പ്

Spread the love

കോട്ടയം: സംക്രാന്തി കുഴിയാലിപ്പടിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

പൊന്നാറ്റിൻപാറ രാജു തോട്ടിൽ ഇട്ട മീൻവലയിലാണ് ഏഴടിയോളം നീളമുള്ള പെരുമ്പാമ്പ് കുടുങ്ങിയത്. പാറമ്പുഴ ഫോറസ്റ്റ് ഓഫീസ് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി.

ഇന്ന് രാവിലെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണപ്പെടുന്നത്. സമീപത്തെ മീനച്ചിലാറ്റിൽ നിന്ന് പാമ്പ് ഒഴുകിയെത്തിയതാകാം എന്നാണ് കരുതുന്നത്.