കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ സമയക്രമത്തെ ചൊല്ലി സംഘര്‍ഷവും വാക്ക് തര്‍ക്കവും; സംഘര്‍ഷത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്ക്; ബസും ജീവനക്കാരനായ ഒരാളെയും കസ്റ്റഡിയിലെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ബസ് ജീവനക്കാര്‍ തമ്മില്‍ സമയക്രമത്തെ ചൊല്ലി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം. ഇടക്കുന്നം – ഈരാറ്റുപേട്ട റൂട്ടിലോടുന്ന ആമീസ് ബസും മുണ്ടക്കയം – പൊന്‍കുന്നം റൂട്ടില്‍ ഓടുന്ന സെറ ബസ് ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ സെറാ ബസ് ഡ്രൈവര്‍ ചേനപ്പാടി സ്വദേശി അജാസിന് (38) തലയ്ക്ക് പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആമീസ് ബസും ജീവനക്കാരനായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നും സംഭവം. സമയക്രമം പാലിക്കുന്നില്ലെന്ന ആരോപിച്ചായിരുന്നു ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷമുണ്ടായപ്പോഴെ പോലീസില്‍ വിവരമറിയിച്ചെങ്കിലും ഒന്നോടെയാണ് പോലീസ് സംഭവത്തെത്തിയതെന്ന് മറ്റ് ബസ് ജീവനക്കാര്‍ പറഞ്ഞു. സംഭവ സമയത്ത് തന്നെ പോലീസ് എത്തിയിരുന്നെങ്കില്‍ സംഘര്‍ഷം ഒഴിവാകുമായിരുന്നെന്ന് സംഭവ സ്ഥലത്തുള്ളവര്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ സമയക്രമത്തെ ചൊല്ലി സംഘര്‍ഷവും ജീവനക്കാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കവും അസഭ്യം പറയുന്നതും പതിവാണെന്ന് വ്യാപാരികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ തമ്മിലും സ്റ്റാന്‍ഡില്‍ വാക്ക് തര്‍ക്കവും അടിപിടിയും ഉണ്ടാകാറുണ്ട്. സ്റ്റാന്‍ഡിനുള്ളില്‍ ഒരു ഹോം ഗാര്‍ഡ് ഉണ്ടെങ്കിലും ഒരാളെ കൊണ്ട് കൈകാര്യം ചെയ്യാന്‍ കഴിയില്ല.

സ്‌കൂള്‍ വിടുന്ന സമയത്ത് പോലീസിന്‍റെ സാന്നിധ്യം ഉണ്ടാകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാഴ്ചപരിമിതിയുള്ളയാളുടെ പഴ്‌സും പണവും ബസ് സ്റ്റാന്‍ഡില്‍ നിന്നും മോഷ്ടിച്ചിരുന്നു. ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.