
സ്വന്തം ലേഖകൻ
കോട്ടയം: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ സ്മരണാര്‍ഥം കോട്ടയം കളക്ടറേറ്റ് കേന്ദ്രീകരിച്ച് ആരംഭിച്ച കന്യാസുരക്ഷ പദ്ധതി എന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തുമെന്നു ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ. ഇന്നലെ കളക്ടര്‍ പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടറുടെ ഉറപ്പ്.
1997ല്‍ ആരംഭിച്ച കന്യാസുരക്ഷ പദ്ധതിയില്‍ ചേരുന്ന പെണ്‍കുട്ടികള്‍ക്കു കാലാവധി പൂര്‍ത്തിയാകുന്പോള്‍ 20,000 രൂപ ലഭിക്കുമെന്നും കൂടാതെ വിവാഹസമയത്തു പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും ഉറപ്പു നല്‍കിയാണ് ജില്ലയിലെ പെണ്‍കുട്ടികളുള്ള മാതാപിതാക്കളെ മുഴുവന്‍ പദ്ധതിയില്‍ ചേര്‍ത്തത്. എന്നാല്‍, കാലാവധി എത്തിനില്ക്കുമ്പോള് പലര്‍ക്കും ആറായിരം രൂപ പോലും ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയിൽ അംഗമായ കൂടുതല്‍ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തവന്നു. പത്രസമ്മേളനം മാത്രമല്ല, വീടുകള്‍ കയറിയിറങ്ങി ചേര്‍ത്തവരും 20,000 രൂപ ലഭിക്കുമെന്നുറപ്പു നല്‍കിയിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
ഒരു കാര്‍ഡ് മാത്രമാണ് നല്‍കിയത്. ജില്ലാ കളക്ടറേറ്റില്‍ ഓഫീസ് തുറന്നു പദ്ധതി നടപ്പിലാക്കിയതും കെ.ആര്. നാരായണന്റെ പേര് ഉപയോഗിച്ചതുമാണ് പദ്ധതിയില്‍ ചേരാന്‍ കാരണം. 260 രൂപ വീതം ഏതാനും വര്‍ഷങ്ങള്‍ അടയ്ക്കുന്നവര്‍ക്ക് 20,000 രൂപ ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ പദ്ധതിയായിരിക്കുമെന്നും ജനം വിശ്വസിച്ചു അല്ലെങ്കില്‍ വിശ്വസിപ്പിച്ചാണ് കബളിപ്പിക്കല്‍ നടന്നത്.



