കാന്താര 2 സെറ്റിൽ വീണ്ടും മരണം; തൃശൂർ സ്വദേശിയുടെ വിയോ​ഗം ഹൃദയാഘാതത്തെ തുടര്‍ന്ന്; സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണം

Spread the love

തൃശൂർ:സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കാന്താര2.ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതു മുതല്‍ കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം. ഇപ്പോഴിതാ മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്.

ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍ ആർടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന നിജുവിന് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 43 വയസ്സായിരുന്നു.