വെറും മൂന്ന് പോസ്റ്ററുകള്‍ കൊണ്ട് മാത്രം നേടിയത് 35 കോടി രൂപ; കാന്താര ചാപ്റ്റര്‍ 1റിലീസിനെ ത്തിയാൽ ആദ്യദിനം തന്നെ 50 കോടി കടക്കുമോ?

Spread the love

ഈ വർഷം റിലീസിനായി പ്രേക്ഷകർ ഏറ്റവും അധികം ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. കാന്താര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം. കാൻന്താരയുടെ പ്രീക്വല്‍ ആയി എത്തുന്ന കാന്താര ചാപ്റ്റർ 1ന്റെ ട്രെയിലറുകളോ ടീസറുകളോ പുറത്തിറങ്ങിയിട്ടില്ല എന്നാൽ റിലീസിന് മുമ്പുള്ള വിതരണാവകശം വിറ്റതിലൂടെ മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 35 കോടി രൂപയാണ്.

ഋഷഭ് ഷെട്ടിയുടെ മാന്ത്രികത കാണാനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റിലീസിന് ഒരു മാസത്തില്‍ താഴെ മാത്രം അവശേഷിക്കെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന് പ്രീ റിലീസ് സെയിലിലൂടെ തന്നെ വൻ ജാക്ക്പോട്ട് നേടിയതായാണ് പുറത്തെത്തുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റേതായി മൂന്ന് പോസ്റ്ററുകള്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. അത് തന്നെ ചിത്രത്തിന് ഹൈപ്പ് സൃഷ്ടിക്കാൻ സഹായിച്ചു എന്നാണ് കരുതപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

125 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ബജറ്റ്. കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി 30-ലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒക്ടോബർ 2 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം ആദ്യ ദിനം തന്നെ കളക്ഷനില്‍ 50 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.