സിഎഎക്കെതിരായ പ്രതിഷേധം: ഇസ്ലാമിക മുദ്രാവാക്യങ്ങൾ പാടില്ല: സ്ത്രീകൾ സമരത്തിന് ഇറങ്ങണ്ടെന്നും കാന്തപുരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: സിഎഎക്കെതിരായ പ്രതിഷേധങ്ങൽ ഇസ്ലാമിക മുദ്രാവാക്യങ്ങൾ പാടില്ലെന്നും സ്ത്രീകൾ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കുന്ന തരത്തിലുള്ള സമരങ്ങൾ വേണം സംഘടിപ്പിക്കാൻ എന്നും അദ്ദേഹം പറഞ്ഞു.

 

സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമർശിച്ച് നേരത്തേയും കാന്തപുരം രംഗത്ത് വന്നിരുന്നു. സ്ത്രീകൾ പുരുഷന്മാരെപ്പോലെ തെരുവിൽ സമരത്തിന് ഇറങ്ങാനും പുരുഷന്മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൗഹൃദം സാധ്യമാണ് എന്ന വിഷയം മുൻനിർത്തി കേരളാ മുസ്ലീം ജമാ അത്ത് ജില്ലാ തലത്തിൽ ഉമറാ സമ്മേളനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞ.