
മറയൂർ : മറയൂർ കാന്തല്ലൂർ റോഡിൽ നിയന്ത്രണംവിട്ട ജീപ്പ് വൈദ്യുതിപോസ്റ്റിൽ ഇടിച്ചുമറിഞ്ഞു.
കാന്തല്ലൂർ സന്ദർശിക്കുവാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ആക്സിൽ ഒടിഞ്ഞതുമൂലമാണ് അപകടമുണ്ടായത്.
ചെറിയപരിക്ക് പറ്റിയ യാത്രക്കാരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്കി. മറയൂർ ഇൻസ്പെക്ടർ എം. ഷാജഹാനും സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



