‘കാന്താര ചാപ്റ്റര്‍ 1’ ബുക്കിംഗ് തുടങ്ങി; ഭക്തി സാന്ദ്രമായ ഗാനവുമായി ഹരിശങ്കര്‍

Spread the love

സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ കാന്താര ചാപ്റ്റർ 1ൻ്റെ ഗാനം റിലീസ് ചെയ്തു. ബ്രഹ്മകലാഷ എന്ന ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത് ഹരിശങ്കർ ആണ്. സന്തോഷ് വർമ ഒരുക്കിയ വരികള്‍ സംഗീതം നല്‍കിയിരിക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. പരമശിവനെ പാടിപ്പുകഴ്ത്തുന്ന ഈ ഗാനം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ നോര്‍ത്ത് ഇന്ത്യന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളില്‍ എത്തും. ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിൻ്റെ നിർമാണം നിർവ്വഹിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ ആണ് റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഭാഗമായ കാന്താര തിയറ്ററുകളില്‍ എത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. അതേസമയം മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. 2022-ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. പി ആർ ഒ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബ്രിങ് ഫോർത്ത്, ഡിജിറ്റല്‍ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ ചെറിയ ബഡ്ജറ്റില്‍ ബിഗ് സ്ക്രീനുകളില്‍ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ അണിയറപ്രവർത്തകർ പുറത്തിറക്കുകയും ചെയ്തു.