കാന്താര ചാപ്റ്റര്‍ വണ്‍ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്; എവിടെ, എപ്പോൾ കാണാം?

Spread the love

തീയേറ്ററുകളില്‍ വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന കാന്താര ചാപ്റ്റർ വണ്‍ ഒടിടി റിലീസിനൊരുങ്ങുകയാണ്. മേക്കിങ് കൊണ്ടും പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും സിനിമ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്.

പിങ്ക് വില്ലയുടെ റിപ്പോർട്ട് അനുസരിച്ച്, കാന്താര ചാപ്റ്റർ വൺ ആമസോൺ പ്രൈം വീഡിയോയിൽ ഓൺലൈനായി സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിൻ്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വിഡിയോയാണ് സ്വന്തമാക്കിയത്. 125 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയതെന്നാണ് വിവരം. ഒടിടി ഇത്രയും വലിയ തുകയ്ക്ക് വാങ്ങുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് യശിൻ്റെ കെജിഎഫ് ടു ആണ്.

ചിത്രം കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ സ്ട്രീം ചെയ്യുമെന്നാണ് സൂചന. ഒടിടി പ്ലേ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍, കാന്താര ചാപ്റ്റർ 1 ഒക്ടോബർ 30 മുതല്‍ സ്ട്രീം ചെയ്യാനാണ് സൂചന. എന്നാല്‍ ചിത്രത്തിൻ്റെ നിർമ്മാതാക്കള്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാന്താര ചാപ്റ്റർ വണ്ണില്‍ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് റിഷഭ് ഷെട്ടി തന്നെയാണ്. ചിത്രത്തില്‍ ജയറാം, രുക്മിനി വസന്ത്, ഗുല്‍ഷൻ എന്നിവര്‍ റിഷഭ് ഷെട്ടിക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group