
കാണ്‍പൂർ : രോഗിയാണെന്ന വ്യാജേന ആശുപത്രിയിലേക്ക് കടന്ന് ഡോക്ടറുടെ ഐഫോണ്‍ കവർന്ന യുവാവ് പിടിയില്‍. ഉത്തർപ്രദേശിലെ കാണ്‍പൂർ ഹാലെറ്റ് ആശുപത്രിയിലാണ് സംഭവം.ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതുകൊണ്ട് ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു.
മുഹമ്മദ് ഫൈസ് എന്നയാളാണ് വികാലാംഗനായി നടിച്ച് ചികിത്സ തേടി ആശുപത്രിയിലേക്ക് എത്തി മോഷണം നടത്തിയത്. മെഡിക്കല്‍ സ്റ്റാഫിന്റെ വിശ്വാസം നേടിയെടുത്ത ശേഷം കണ്ണിമവെട്ടുന്ന നേരം കൊണ്ടാണ് ജൂനിയർ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.
ഷർട്ടും ഷോർട്ട്സും ധരിച്ച് ഇടതുകൈയില്‍ ഡോക്ടറുടെ കുറിപ്പടിയും ഊന്നുവടിയുമായി ഒരാള്‍ ആശുപത്രി ലോബിയില്‍ മുടന്തി നടക്കുന്നത് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണാം. രണ്ട് ഡോക്ടർമാരെ മറികടക്കുന്നതിനിടയില്‍ പ്രതി തന്റെ വലതു കൈ ഇടതുകൈയ്ക്ക് കീഴില്‍ മാറ്റി ശ്രദ്ധാപൂർവ്വം ജൂനിയർ ഡോക്ടറുടെ കോട്ടിന്റെ പോക്കറ്റിലേക്ക് തിരുകിയാണ് ഫോണ്‍ കവർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്ബ് തന്നെ പ്രതി ഫോണ്‍ പോക്കറ്റിലേക്ക് വച്ചു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞത്. ചോദ്യം ചെയ്യലില്‍ സമാനമായ ഒട്ടേറെ കേസുകള്‍ പ്രതിക്കുണ്ടെന്നും പൊലീസ് പറഞ്ഞു.