play-sharp-fill
കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി പച്ചക്കള്ളം:സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറാത്ത കളക്ടറോട് നവീന്‍ബാബു ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്ന്  നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി പച്ചക്കള്ളം:സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറാത്ത കളക്ടറോട് നവീന്‍ബാബു ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വിശ്വസനീയമല്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ കോന്നി തഹസില്‍ദാറായ മഞ്ജുഷ.
സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറാത്ത കളക്ടറോട് നവീന്‍ബാബു ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പറഞ്ഞു.

നവീന്‍ ബാബുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.

ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീന്‍ ബാബുവിനില്ല. അതിനാല്‍ തന്നെ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയയപ്പ് ദിവസം പി പി ദിവ്യ അധിക്ഷേപിച്ച ശേഷം കളക്ടറോട് നവീന്‍ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നുമാണ് അദ്ദേഹം പൊലീസിനോട് പറഞ്ഞത്.

ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു.