സഹകരണ ബാങ്ക് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

കാസർകോട്: കുശാൽ നഗർ പത്തായ പുരയ്‌ക്ക് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷാണ് (35) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് നിധീഷിനെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടത്.

video
play-sharp-fill

വീട്ടിൽ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക വിവരം. പിതാവ് പരേതനായ നിട്ടൂർ കുഞ്ഞിരാമൻ, മാതാവ് ബാലാമണി, ഭാര്യ വീണ (കവ്വായി), മകൻ നിവാൻ, സഹോദരങ്ങൾ എം. നാനുഷ്, എം.നികേഷ്