കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചുണ്ടായ ആക്രമണം വെറും പ്രതിഷേധമല്ലെന്നും തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നെന്നും മന്ത്രി വീണാ ജോർജ്.

Spread the love

പത്തനംതിട്ട: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചുണ്ടായ ആക്രമണം വെറും പ്രതിഷേധമല്ലെന്നും തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നെന്നും മന്ത്രി വീണാ ജോർജ്.

video
play-sharp-fill

നിലവില്‍ കഴുത്തിന് പരിക്കേറ്റ് കോഴഞ്ചേരിയിലെ വീട്ടില്‍ ആണ് മന്ത്രി .
ഇരയെ കാണുമ്ബോള്‍ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണത് എന്നും, കരിങ്കൊടി കാണിക്കാനാണെങ്കില്‍ ദൂരെ നിന്നു ചെയ്തുകൂടേ എന്നും മന്ത്രി വാർത്താ ചാനലിനോട് പറഞ്ഞു.

പിടിവലിക്കിടയില്‍ ദേഹമാകെ പരിക്കേറ്റു. നിലവില്‍ കടുത്ത ശരീരവേദനയും മുഖത്ത് നീരും തലകറക്കവും ചർദ്ദിയുമുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ വീട്ടിലെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രതിഷേധക്കാർക്ക് വേണ്ടി എത്തിയവർ പകർത്തിയതാണെന്നും അതില്‍ തന്നെ ഒരാള്‍ തന്റെ അടുത്തേക്ക് അതിക്രമിച്ചു വരുന്നത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പരിയാരത്തുനിന്ന് ബന്ധുവിന്റെ സ്വകാര്യ വാഹനത്തിലാണ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്.

യാത്രാമധ്യേ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാല്‍ ബന്ധുവീടുകളില്‍ വിശ്രമിച്ചാണ് യാത്ര തുടർന്നതെന്നും മന്ത്രി വ്യക്തമാക്കി. തന്നെ ആക്രമിച്ചവർക്കെതിരെ വിശദീകരണം നല്‍കേണ്ടി വരുന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു.