
കണ്ണൂർ: കണ്ണൂരില്‍ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ്. ഗേള്‍സ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ ആണ് കേസെടുത്തത്.
മാടായി പാറയിലാണ് പ്രകടനം നടത്തിയത്. സമൂഹത്തില്‍ സ്പർദ്ധയുണ്ടാക്കാൻ ശ്രമമെന്ന് എഫ് ഐ ആറില്‍ പറയുന്നു. പഴയങ്ങാടി പൊലീസാണ് കേസെടുത്തത്.
കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
പ്രകടനം ചില സംഘടനയില്‍ പെട്ട ആളുകള്‍ക്ക് എതിർപ്പുള്ളതായി പൊലീസിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ
പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയില്‍ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.