ഓപ്പറേഷന്‍ തിയേറ്റര്‍ ചോര്‍ന്നൊലിച്ചു; തിമിര ശസ്ത്രക്രിയ റദ്ദാക്കി; പെരുവഴിയിലായി രോഗികൾ

Spread the love

കണ്ണൂര്‍ : മഴയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ചോര്‍ന്നൊലിച്ചു. തിമിര ശസ്ത്രക്രിയക്ക് എത്തിയ രോഗികളെ മടക്കി അയച്ചു. എട്ടു രോഗികള്‍ക്കാണ് തിങ്കളാഴ്ച രാവിലെ തിമിര രോഗ ശസ്ത്രക്രിയ നിശ്ചയിച്ചത്. ഇതാണ് അടിയന്തര സാഹചര്യത്തില്‍ റദ്ദ് ചെയ്തത്.

video
play-sharp-fill

ഞായറാഴ്ച തന്നെ ഓപ്പറേഷനുള്ള തയ്യാറെടുപ്പുമായി രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിലെത്തിയിരുന്നു. കനത്ത മഴയില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ മുറിയില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എട്ടിന് ഓപ്പറേഷന് മുന്നോടിയായി കണ്ണില്‍ മരുന്ന് ഒഴിച്ചു കൊടുത്ത് തയ്യാറാക്കിയ രോഗികളോട് ഓപ്പറേഷന്‍ നടക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് രോഗികളുടെ കൂടെ വന്നവര്‍ പ്രതിഷേധിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് നേതാവ് ഡോ. ഷമാ മുഹമ്മദിന്റെ നേതൃത്വത്തില്‍ ആശുപത്രി ഡെപ്യുട്ടി സുപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രനുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധ സമരം അവസാനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച്ചക്കകം കെട്ടിടത്തിലെ ചോര്‍ച്ച അടച്ച് ഓപ്പറേഷന്‍ തീയേറ്റര്‍ പൂര്‍ണമായും അണുവിമുക്തമാക്കി തുറന്നു കൊടുക്കാമെന്ന് ഡെപ്യുട്ടി സൂപ്രണ്ട് സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.