ഇരുട്ടിലായി മുഴപ്പിലങ്ങാട് ബീച്ച് ;നവീകരിച്ച് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞമാസം

Spread the love

കണ്ണൂർ:ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ. ബീച്ചിലെ ലൈറ്റുകൾ പൂർണമായും പ്രവർത്തിക്കുന്നില്ല. അവധി ദിനമായതിനാൽ ബീച്ചിൽ വൻ ജന തിരക്കാണ് അനുഭവപ്പെടുന്നത്.

video
play-sharp-fill

കഴിഞ്ഞ മാസമാണ് നവീകരിച്ച ബീച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനോടൊപ്പം പാർക്കും ഉദ്ഘാടനം ചെയ്തിരുന്നത്. ബിച്ചിലേക്കുള്ള റോഡ് ഇടുങ്ങിയ റോഡാണ്. മൂന്ന് മണിക്കൂറിലധികമായി ബീച്ച് ഇരുട്ടിലാണ്.

നി​രവധി വാഹനങ്ങൾ പുറത്തേക്ക് കടക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. ജനറേറ്റർ പ്രവർത്തിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞദിവസവും സമാനമായ സംഭവം നടന്നിരുന്നു. ജനറേറ്റർ ഇന്നലെ തകരാറിലായി എന്നതാണ് അധികൃതർ നൽകുന്ന വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായി ഡിടിപിസി ഉൾപ്പെടെ അറിയിക്കുന്നത്. ഇന്ന് വൈകുന്നേരം ആറര മുതൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. നൂറു കണക്കിന് ആളുകളാണ് ബീച്ചിൽ എത്തിയത്.