കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു:കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്.

Spread the love

കണ്ണൂർ :പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

വീട്ടിന് സമീപത്തുള്ള ആലയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം നിധീഷിനെ ആക്രമിച്ചത്.

ആലയിലുണ്ടായിരുന്ന കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. നിധീഷിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഭാര്യ ശ്രുതിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടേറ്റിട്ടുണ്ട്. പൾസർ ബൈക്കിൽ എത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്.

ആക്രമണത്തിനു പിന്നിലുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തിൽ

പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയാളികളെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്