അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ക്ക് 3 ദിവസത്തെ പഴക്കം, അവസാനമായി കണ്ടത് വോട്ടെടുപ്പ് ദിവസം

Spread the love

കണ്ണൂർ: അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവ് പോസ്റ്റ്‌ ഓഫീസിന് അടുത്താണ് സംഭവം. മംഗലാപുരം സ്വദേശികളായ സുനന്ദ വി.ഷേണായി (78), മകള്‍ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

 

പത്തു വർഷത്തോളമായി ഇവിടെയാണ് കൊറ്റാളികാവിലാണ് താമസം. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. മൂന്നു ദിവസം മുൻപ് ഇവർ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു.

 

ഇന്നു രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയല്‍വാസികളില്‍ ചിലർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group