
കണ്ണൂർ: കണ്ണൂരിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ചൊക്ലി ലോക്കൽ സെക്രട്ടറി ടി ജയേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ എത്തിയ പൊലീസ് സംഘത്തെ ഇന്നലെ രാത്രിയാണ് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവര്‍ തടഞ്ഞത്. കത്തികൊണ്ട് വരയ്ക്കുമെന്നും ചൊക്ലി സ്റ്റേഷനിൽ നിന്നെയൊന്നും നിർത്തില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.
ഏഴ് വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. പൊലീസാണ് മർദിച്ചതെന്ന് ആരോപിച്ച് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group