പിണറായിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കെഎസ്‌യു നേതാവിന് മര്‍ദ്ദനം;ആക്രമിച്ചത് രണ്ടംഗ സംഘം;പിന്നില്‍ സിപിഐഎം പ്രവർത്തകർ എന്ന് ആരോപണം

Spread the love

കണ്ണൂര്‍: പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. കായലോട് വെച്ചാണ് കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റത്. ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

video
play-sharp-fill

കായലോട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ടംഗ സംഘമാണ് വൈഷ്ണവിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് ആരോപണം. പരിക്കേറ്റ വൈഷ്ണവ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.