കതിരൂരിൽ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്;ആക്രമണത്തിന് പിന്നിൽ ബൈക്കില്‍ എത്തിയ രണ്ടംഗസംഘം;കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Spread the love

കണ്ണൂര്‍: കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. പാട്യം പതിനാറാം വാര്‍ഡ് മെമ്പറും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

video
play-sharp-fill

ബൈക്കില്‍ എത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്.
കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.