അതിസുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ വനിതാ ജയിലിന് മുകളില്‍ രാത്രി അ‌ജ്ഞാത ഡ്രോണ്‍; രണ്ട് തവണ വലംവച്ചു

Spread the love

കണ്ണൂർ: അതിസുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂർ വനിതാ ജയിലിന് മുകളില്‍ അജ്ഞാതർ ഡ്രോണ്‍ പറത്തി.

ശനിയാഴ്ച രാത്രി 11.15ഓടെയാണ് സംഭവം നടന്നത്.
ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റർ ഉയരത്തിലാണ് ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോണ്‍ പറന്നെത്തിയത്.

ചുവപ്പും പച്ചയും നിറങ്ങളുള്ള ലെെറ്റുകള്‍ പ്രകാശിപ്പിച്ച്‌ കെട്ടിടം രണ്ടുതവണ വലംവച്ചാണ് ഡ്രോണ്‍ അപ്രത്യക്ഷമായത്.
ജയില്‍ ജീവനക്കാരാണ് സൂപ്രണ്ടിനെ ഇക്കാര്യം അറിയിച്ചത്. തുടർന്ന് സൂപ്രണ്ട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രോണ്‍ പറത്തിയത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിവാഹത്തിനോ മറ്റ് ആഘോഷങ്ങള്‍ക്കോ മാത്രമാണ് അധികവും ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ എടുക്കുന്നത്. എന്നാല്‍ ശനിയാഴ്ച സമീപ പ്രദേശത്ത് വിവാഹമോ ഉത്സവമോ ഒന്നും നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സെൻട്രല്‍ ജയിലിന് സമീപം ജില്ലാ ജയിലും സ്പെഷ്യല്‍ സബ് ജയിലുമാണുള്ളത്. ഇതിന് പിറകിലായിട്ടാണ് വലിയ മതിലുകളാൽ ചുറ്റപ്പെട്ട വനിതാ ജയില്‍.